തരംഗിൽ മെഗാ സ്റ്റേജ് മത്സരങ്ങൾ
Thursday 08 May 2025 7:16 PM IST
കൊച്ചി: പ്രോഗ്രസീവ് ടെക്കീസും ഇൻഫോപാർക്കും സംയുക്തമായി സംഘടിപ്പിക്കുന്ന അഖില കേരള ടെക്കീസ് കലോത്സവമായ തരംഗിൽ മെഗാ സ്റ്റേജ് മത്സരങ്ങൾ ആരംഭിച്ചു. ഇൻഫോപാർക്ക് സ്‌ക്വയറിൽ സിനിമാതാരം ടൊവിനോ തോമസിന്റ നേതൃത്വത്തിൽ 'നരിവേട്ട' സിനിമാ ടീമെത്തി. സമൂഹത്തിൽ മുൻഗണന ലഭിക്കുന്നവർ അരികുവത്കരിക്കപ്പെട്ടരുടെ കൂടെ നിൽക്കുകയും ഉയർത്തിക്കൊണ്ടുവരികയുമാണ് നാടിന്റെ നിയമമാവേണ്ടതെന്ന് ടൊവിനോ പറഞ്ഞു.
കലോത്സവം പതിമൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ 700 പോയിന്റുമായി ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്) മുന്നിട്ടുനിൽക്കുന്നു. 525 പോയിന്റുമായി കീ വാല്യൂ സോഫ്‌റ്റ്‌വെയർ സിസ്റ്റംസ് രണ്ടാം സ്ഥാനത്തും 380 പോയിന്റുമായി ഇ.വൈ മൂന്നാം സ്ഥാനത്തുമാണ്.