സംസ്ഥാന വൂഷു ചാമ്പ്യൻഷിപ്പ് 10ന്
Friday 09 May 2025 12:02 AM IST
കോഴിക്കോട് : 25-മത് സംസ്ഥാന സബ് ജൂനിയർ ബോയ്സ് ആൻഡ് ഗേൾസ് വൂഷു ചാംപ്യൻഷിപ് 10,11 തിയതികളിൽ വി.കെ കൃഷ്ണ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. എട്ട് മുതൽ 14 വരെയുള്ള കുട്ടികൾക്ക് തൗലു വിഭാഗത്തിലും ഒമ്പത് മുതൽ 14 വരെയുള്ള കുട്ടികൾക്ക് സാന്ത വിഭാഗത്തിലും പങ്കെടുക്കാം. സ്പോർട്സ് കൗൺസിലിൽ നിന്നും ഒബ്സർവർ വന്ന് നടത്തിയ ജില്ലാ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു വിജയിച്ച മത്സരാർത്ഥികൾക്ക് മാത്രമേ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ സാധിക്കൂ . സ്പോട്ട് എൻട്രി ഉണ്ടായിരിക്കുന്നതല്ല. ഓൺലൈൻ രജിസ്റ്റർ ചെയ്ത കുട്ടികൾക്കുള്ള വെയിംഗ് 10 ന് നടക്കും. പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, മെഡിക്കൽ ഫിറ്റ്നസ്, വൈവർ ഫോം എന്നിവ 10ന് കൊണ്ടുവരേണ്ടതാണ്. ഫോൺ: 9447204733, 9188402404.