എം.ഷിബുവിന് യാത്രയയപ്പ്

Friday 09 May 2025 12:02 AM IST
എൻ.ജി.ഒ അസാസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ഉപഹാരം എം. ഷിബുവിന് കെ.പി. സി. സി. ജനറൽ സെക്രട്ടറി അഡ്വ. പി.എം നിയാസ് നൽകുന്നു

കോഴിക്കോട്: ഗസറ്റഡ് തസ്തികയിലേക്ക് പ്രമോഷൻ ലഭിച്ച എൻ.ജി.ഒ അസോ.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും സെറ്റോ ജില്ലാ ചെയർമാനുമായ എം. ഷിബുവിന് എൻ.ജി.ഒ അസോ. ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ അസോ. ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സിജു കെ. നായർ, സെറ്റോ ജില്ലാ കൺവീനർ പി.കെ. രാധാകൃഷ്ണൻ, എൻ.ജി.ഒ അസോ. നേതാക്കളായ എൻ.ടി.ജിതേഷ്, ടി.അജിത് കുമാർ മധു രാമനാട്ടുകര, കെ.പി. സുജിത , കെ.വി. രവീന്ദ്രൻ, വി.വിപീഷ് , പി. പ്രദീപ് കുമാർ, കെ.ഫവാസ് , എലിസബത്ത് ടി. ജേക്കബ്ബ് തുടങ്ങിയവർ പ്രസംഗിച്ചു.