സാൻഡ് ബാങ്ക്സ് ടൂറിസം സൊസൈറ്റി ഉദ്ഘാടനം
Friday 09 May 2025 12:02 AM IST
വടകര: സാൻഡ് ബാങ്ക്സ് ടൂറിസം പ്രമോഷൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി പുറങ്കരയിൽ നാളെ സാംസ്‌കാരിക- ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ കെ.പി.ബിന്ദു അദ്ധ്യക്ഷത വഹിക്കും. ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ പാലേരി രമേശൻ മുഖ്യാതിഥിയാവും. ഷെയർ സർട്ടിഫിക്കറ്റ് വിതരണം അസി.രജിസ്ട്രാർ പി.ഷാജു നിർവഹിക്കും. കേരളത്തിന്റെ വിനോദ സഞ്ചാര സാദ്ധ്യതകളെയും രാജ്യത്തിനകത്തും പുറത്തുമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളെയും പൊതു സമൂഹവുമായി ബന്ധിപ്പിക്കുക എന്നതാണ് സംഘം ലക്ഷ്യമിടുന്നത്. ഉദ്ഘാടന പരിപാടിയുടെ ഭാഗമായി സംഗീത വിരുന്നും ഉണ്ടാവും. വാർത്താ സമ്മേളനത്തിൽ സൊസൈറ്റി പ്രസിഡന്റ് കാനപ്പള്ളി ബാലകൃഷ്ണൻ, സെക്രട്ടറി യൂനസ് വളപ്പിൽ, കെ.സി.പവിത്രൻ, വൈസ് പ്രസിഡന്റ് പി.കെ.രഞ്ജീഷ് എന്നിവർ പങ്കെടുത്തു.