സ്വാഗതസംഘം രൂപീകരിച്ചു

Friday 09 May 2025 12:02 AM IST
സ്വാഗതസംഘം

ബാലുശ്ശേരി :കേരള ആശ ഹെൽത്ത് വർക്ക് അസോസിയേഷൻ രാപ്പകൽ സമര യാത്രയ്ക്ക് 14ന് ബാലുശ്ശേരിയിൽ സ്വീകരണം നൽകും. ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിലിന്റെ അദ്ധ്യക്ഷതയിൽ സ്വാഗതസംഘം രൂപീകരിച്ചു. സാമൂഹിക പ്രവർത്തകൻ എൻ. കെ മധുസൂദനൻ, ഐ.എൻ.ടി.യു.സി ബാലുശ്ശേരി ഭാരവാഹികൾ വി.ബി വിജീഷ്, സി. വി ബഷീർ, കക്കൂർ പഞ്ചായത്ത്

ജനപ്രതിനിധികളായ സി. സി കൃഷ്ണൻ, ഷംന ഇ .കെ യും കെ ഹരിദാസൻ, ആശാ വർക്കർ കെ. ഷേബി എന്നിവർ പ്രസംഗിച്ചു. ഷീബ. സി സ്വാഗതവും മാളവിക.ആർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഇന്ദിര ഏറാടിയിൽ (ചെയർപേഴ്സൺ) ഷീബ .സി (കൺവീനർ).

എൻ.കെ മധുസൂദനൻ, വി .ബി വിജേഷ്, വി. സി വിജയൻ, സുരേഷ് നരിക്കുനി, സി .വി ബഷീർ, സി .സി കൃഷ്ണൻ (വൈസ് ചെയർമാൻമാർ)കെ ഷേബി, ബിന്ദു (ജോ.കൺവീനർമാർ) രൂപേഷ് വർമ (ട്രഷറർ).