20ന് യു.ഡി.എഫ് കരിദിനം

Friday 09 May 2025 4:46 AM IST

തിരുവനന്തപുരം: നൂറുകോടിയിലധികം ചെലവാക്കി വാർഷികം ആഘോഷിക്കുന്ന എൽ.ഡി.എഫ് സർക്കാരിന്റെ ധൂർത്തിലും ആഡംബരത്തിലും പ്രതിഷേധിച്ച് 20ന് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. വൈകിട്ട് 5ന് എല്ലാ ജില്ല ആസ്ഥാനങ്ങളിലും നിയോജകമണ്ഡലങ്ങളിലും കരിങ്കൊടി പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തുമെന്ന് കൺവീനർ എം.എം ഹസൻ അറിയിച്ചു. 13ന് കൊച്ചിയിൽ നിശ്ചയിച്ചിരുന്ന പ്രതിഷേധറാലി മാറ്റിവച്ചെന്നും അദ്ദേഹം പറഞ്ഞു.