ശബരി സെൻട്രൽ സ്‌കൂളിൽ നാടകക്കളരി സമാപിച്ചു
Friday 09 May 2025 1:22 AM IST
ചെറുപ്പളശ്ശേരി: ശബരി സെൻട്രൽ സ്‌കൂളിൽ കഴിഞ്ഞ മൂന്നു ദിവസങ്ങളായി സംഘടിപ്പിച്ചിരുന്ന നാടകക്കളരി വേനൽ ക്യാമ്പ് സമാപിച്ചു. നാടക സിനിമ രംഗത്തെ പരിശീലകൻ ടി.വി.ബാലകൃഷ്ണൻ ക്യാമ്പ് നയിച്ചു. വിവിധ പ്രവർത്തികളിലൂടെയും കളികളിലൂടെയും കുട്ടികളിലെ സർഗ്ഗ വൈഭവത്തെ പുറത്തു കൊണ്ടുവരാനും തികഞ്ഞ ആത്മാവിശ്വാസവും ഭാവനശേഷിയും രൂപപ്പെടുത്തിയെടുക്കാനും ക്യാമ്പിന് സാധിച്ചതായി സംഘടകർ പറഞ്ഞു. സമാപന സമ്മേളനത്തിൽ 'തിരികല്ല്' എന്ന കുട്ടികളുടെ നാടകം അരങ്ങേറി. കലാമണ്ഡലം നിമിഷ മുഖ്യാതിഥിയായി. പ്രിൻസിപ്പൽ അനിൽകുമാർ, വൈസ് പ്രിൻസിപ്പൽ ഇന്ദിര, ക്യാമ്പ് ട്രെയിനർ കെ.വി.ബാലകൃഷ്ണൻ, മലയാളം അദ്ധ്യാപിക സരിത എന്നിവർ സംസാരിച്ചു. സ്‌കൂളിലെ രക്ഷിതാക്കളും ജീവനക്കാരും പങ്കെടുത്തു.