മാതൃദിനത്തിൽ വണ്ടർലായിൽ അമ്മമാർക്ക് സൗജന്യ പ്രവേശനം

Friday 09 May 2025 12:41 AM IST

കൊച്ചി: മാതൃദിനത്തിൽ മക്കളോടൊപ്പം എത്തുന്ന അമ്മമാർക്ക് മെയ് 10, 11 തീയതികളിൽ പ്രമുഖ എന്റർടെയിൻമെന്റെ് പാർക്കായ വണ്ടർല സൗജന്യ പ്രവേശനം അനുവദിക്കും. ഓൺലൈനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ആനുകൂല്യം. ഒരു കുട്ടിയുടേതടക്കം ചുരുങ്ങിയത് മൂന്ന് ടിക്കറ്റുകൾ ഒറ്റ ഓൺലൈൻ ഇടപാടിൽ ബുക്ക് ചെയ്യണം. പാർക്കിലെത്തുന്ന അമ്മമാർക്കും കുട്ടികൾക്കുമായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. മാതൃദിനത്തിലെ പതിവ് സമ്മാന വിതരണത്തിനുപരിയായി അർത്ഥവത്തായ സൗകര്യങ്ങൾ ഒരുക്കാനാണ് ഈ വർഷം വ്യത്യസ്തമായ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് വണ്ടർല ഹോളിഡേയ്‌സ് ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ധീരൻ സിംഗ് ചൗധരി പറഞ്ഞു.