കൺവെൻഷൻ നടത്തി

Friday 09 May 2025 12:42 AM IST

പത്തനംതിട്ട : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 20ന് നടത്തുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി അദ്ധ്യാപക സർവീസ് സംഘടന സമര സമിതി പത്തനംതിട്ട ജില്ലാ കൺവെൻഷൻ നടത്തി. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. എ.കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി റെജി മലയാലപ്പുഴ അദ്ധ്യക്ഷത വഹിച്ചു. കെ.ജി.ഒ.എഫ് ജില്ലാ പ്രസിഡന്റ് എസ്.പുഷ്പ, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ജി.അഖിൽ, പ്രസിഡന്റ് മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു.