ബീന ബീഗം മലബാർ സിമന്റ്‌സ് ഡയറക്ടർ
Friday 09 May 2025 12:43 AM IST
കൊച്ചി: മലബാർ സിമന്റ്സിന്റെ സ്വതന്ത്ര ഡയറക്ടറായി ബീന ബീഗം നിയമിതയായി. ചാർട്ടേർഡ് അക്കൗണ്ടന്റായ ബീന കെ.എസ്.ആർ.ടി.സി ജനറൽ മാനേജർ, എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിൽ ഫിനാൻസ് ഓഫീസർ, എഫ്.ഐ.ടി, എസ്.ഐ.എഫ്.എൽ തുടങ്ങിയ സർക്കാർ കമ്പനികളിലും ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് എറണാകുളം ശാഖ മാനേജിംഗ് കമ്മിറ്റി അംഗവുമാണ്.