ബാലഗോകുലം വാർഷികം
Friday 09 May 2025 12:55 AM IST
പന്തളം :മുളമ്പുഴ ഗംഗോത്രി ബാലഗോകുലത്തിന്റെ വാർഷികാഘോഷം പന്തളം മഹാദേവർ ക്ഷേത്രത്തിൽ നടന്നു. രക്ഷാധികാരി നിത്യ സുനിലിന്റെ അദ്ധ്യക്ഷതയിൽ മഹാദേവാ ഹിന്ദുസേവാസമിതി പ്രസിഡന്റ് എം.ജി.ബിജുകുമാർ ഉദ്ഘാടനം ചെയ്തു. ഗോകുല ജില്ലാ ഉപാദ്ധ്യക്ഷ രമാദേവി മുഖ്യ പ്രഭാഷണം നടത്തി. വൈഗ , രഘുനാഥ് , സുധാ പ്രഭാകരൻ ദേവാനന്ദ്,അക്ഷയ, വൈഷ്ണവി എന്നിവർ പ്രസംഗിച്ചു. കുട്ടികൾ തയ്യാറാക്കിയ കൈയെഴുത്ത് മാസിക എം.ജി.ബിജുകുമാർ പ്രകാശനം ചെയ്തു.