ഡെങ്കി പ്രതിരോധം
Friday 09 May 2025 12:59 AM IST
റാന്നി : വെച്ചൂച്ചിറ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് പ്രമോദ് നാരായണൻ എം എൽ എ നിർദ്ദേശം നൽകി. 45 പേർക്ക് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തിൽ യോഗം ചേർന്ന് പ്രതിരോധ നടപടികൾ സ്വീകരിച്ചിരുന്നു. എങ്കിലും പഞ്ചായത്തും ആരോഗ്യവകുപ്പും ഏകോപിത പ്രവർത്തനത്തിലൂടെ വ്യാപനം തടയുന്നതിനുള്ള നടപടി സ്വീകരിക്കണം എന്നും എം എൽ എ ആവശ്യപ്പെട്ടു. വോളണ്ടിയർമാരുടെ സേവനം അടിയന്തരമായി ലഭ്യമാക്കുവാൻ പഞ്ചായത്തിലും നിർദ്ദേശം നൽകി.