അധിവർഷാനുകൂല്യം നൽകി
Friday 09 May 2025 12:19 AM IST
പത്തനംതിട്ട : കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ അധിവർഷാനുകൂല്യ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട നഗരസഭ ഹാളിൽ പ്രൊഫ.എം.ടി ജോസഫ് ചെയ്തു. ക്ഷേമനിധി ബോർഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ കെ.എസ്.മുഹമ്മദ് സിയാദ് അദ്ധ്യക്ഷത വഹിച്ചു. 1367 പേർക്ക് 77,15,848 രൂപ വിതരണം ചെയ്തു. ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ ടി ആർ ബിജുരാജ്, കെ.എസ്.കെ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് പി.എസ്.കൃഷ്ണകുമാർ, പി.ടി.രാജു, തങ്കൻ കുളനട, ജിജി സാം തുടങ്ങിയവർ പങ്കെടുത്തു.