വിശ്വസ്തനെ കസേരയേൽപ്പിച്ച്  സുധാകരന്‍ 

Friday 09 May 2025 12:17 AM IST

കണ്ണൂർ: കണ്ണൂർ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്ന് 2001ൽ മാറുമ്പോൾ പകരക്കാരനാര് എന്ന കാര്യത്തിൽ സുധാകരന് മുന്നിൽ മറ്റൊരു പേരില്ലായിരുന്നു. ഏറ്റവും വിശ്വസ്തനായ സണ്ണി ജോസഫിനെ ഡി.സി.സി പ്രസിഡന്റ് കസേരയിൽ ഇരുത്തിയാണ് കെ. സുധാകരൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചതും ആന്റണി മന്ത്രിസഭയിൽ അംഗമായതും. ഇപ്പോൾ കെ.പി.സി.സി തലപ്പത്തു നിന്ന് കെ. സുധാകരൻ മാറുമ്പോൾ അതേ സണ്ണി ജോസഫ് വീണ്ടുമെത്തുന്നു. കൃത്യമായ ആസൂത്രണം ഇക്കാര്യത്തിൽ സുധാകരൻ നടത്തിയെന്നാണ് കോൺഗ്രസിൽ തന്നെ സംസാരമുയരുന്നത്. കെ.പി.സി.സി. അദ്ധ്യക്ഷനായി നാലു കൊല്ലമായില്ലേ ആർക്കും മടുക്കില്ലേ. പക്ഷേ എനിക്ക് മടുപ്പൊന്നുമില്ല. ഏറ്റവും പ്രിയപ്പെട്ട സണ്ണി ജോസഫ് ആ ചുമതലയിലേക്ക് വന്നതിൽ അങ്ങേയറ്റം സന്തോഷിക്കുന്നു എന്നാണ് സ്ഥാനമാറ്റത്തെ കുറിച്ച് സുധാകരൻ പ്രതികരിച്ചത്.