ചെമ്പെടുപ്പും റാസയും ഇന്ന്
Friday 09 May 2025 12:33 AM IST
പ്രമാടം : വി.കോട്ടയം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി പെരുന്നാളിനോടനുബന്ധിച്ച് ചെമ്പെടുപ്പും റാസയും ഇന്ന് നടക്കും. ഉച്ചയ്ക്ക് 2.30ന് ഇളപ്പുപാറ കുടിശടിയിൽ നിന്ന് ആരംഭിക്കുന്ന ചെമ്പെടുപ്പ് റാസ വി.കോട്ടയം വഴി പള്ളിയിൽ എത്തും. വൈകിട്ട് ആറിന് ഗീവർഗീസ് മാർ പക്കോമിയോസിന്റെ മുഖ്യകാർമ്മികത്വത്തിൽ സന്ധ്യാനമസ്കാരം. ഏഴിന് പള്ളിയിൽ നിന്ന് ആരംഭിക്കുന്ന റാസ വി.കോട്ടയം, എൽ.പി സ്കൂൾ, ഗവ.ആശുപത്രി, എസ്.എൻ.ഡി.പി റോഡ് വഴി തിരികെ പള്ളിയിൽ എത്തിച്ചേരും. തുടർന്ന് വാദ്യമേളങ്ങളുടെ ഡിസ് പ്ളേയും ആകാശ ദീപക്കാഴ്ചയും നടക്കും.