കെ.എസ്.ഇ.ബി.ക്ക് കുടിശിക പിരിക്കാനുള്ളത് 2,164കോടി
Friday 09 May 2025 4:46 AM IST
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ.എസ്.ഇ.ബി.ക്ക് പിരിച്ചെടുക്കാനുള്ളത് 2,164.66 കോടിയുടെ വൈദ്യുതി ബിൽ കുടിശിക. സർക്കാർ സ്ഥാപനങ്ങൾ മുതൽ ഗാർഹിക ഉപഭോക്താക്കൾ വരെ ബിൽ നൽകാത്തവരുടെ പട്ടികയിലുണ്ട്. ചിലതെല്ലാം നിയമനടപടികളിലുമാണ്. കുടിശിക പിരിച്ചെടുക്കാൻ 20 മുതൽ മൂന്ന് മാസത്തേക്ക് പ്രത്യേക പദ്ധതി കെ.എസ്.ഇ.ബി. പ്രഖ്യാപിച്ചിട്ടുണ്ട്. കുടിശികയിൽ പിഴ ഒഴിവാക്കും. 12മുതൽ 18വരെ കിഴിവുംകിട്ടും.