കോൺ.രാഷ്ട്രീയത്തിൽ മേൽവിലാസം ഉറപ്പിച്ച് അടൂർ പ്രകാശ്

Friday 09 May 2025 12:53 AM IST

തിരുവനന്തപുരം: വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ സംഘടനാ രംഗത്തെത്തി കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ തന്റേതായ ഇടം ഉറപ്പിച്ച നേതാവാണ് അടൂർ പ്രകാശ്.

1955 മേയ് 24ന് എം .കുഞ്ഞുരാമന്റെയും വി.എംവിലാസിനിയുടെയും മകനായി അടൂരിൽ ജനനം. കെ.എസ്.യു കൊല്ലം ശ്രീനാരായണകോളേജ് യൂണിറ്റ്പ്രസിഡന്റായാണ്തുടക്കം. . കൊല്ലം താലൂക്ക് കമ്മറ്റി പ്രസിഡന്റ്, ജില്ലാപ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് ചുമതലകൾ വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം ലോ അക്കാഡമി ലോ കാേളേജിൽ നിന്ന് നിയമബിരുദം നേടി. യൂത്ത് കോൺഗ്രസ് അടൂർ മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്നു. പത്തനംതിട്ട ജില്ലാപ്രസിഡന്റ്, രമേശ് ചെന്നിത്തല സംസ്ഥാന പ്രസിഡന്റായിരിക്കെ സംസ്ഥാന ജനറൽസെക്രട്ടറി എന്നീ ചുമതലകൾ നിർവഹിച്ചു. പത്തനംതിട്ട ഡി.സി.സി വൈസ് പ്രസിഡന്റ് , കെ.പി.സി.സിഅംഗം, ജോയിന്റ്‌സെക്രട്ടറി, രാഷ്ട്രീയകാര്യസമിതിയംഗം എന്നീനിലകളിൽ പ്രവർത്തിച്ചു.

1991 മുതൽ 2016വരെ തുടർച്ചയായി അഞ്ചു തവണ നിയമസഭയിൽ കോന്നി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചു. 2004മുതൽ 2006 വരെഭക്ഷ്യ, സിവിൽ സപ്ളൈസ് വകുപ്പ്മന്ത്രിയായിരുന്നു. 2011- 12ൽആരോഗ്യം, കയർ വകുപ്പ്മന്ത്രി. 2012മുതൽ 2016 വരെ റവന്യു,കയർവകുപ്പ് മന്ത്രി.നിയമസഭയിലെയു.ഡി.എഫ്ചീഫ് വിപ്പായിരുന്നു. നിലവിൽ ആറ്റിങ്ങൾ എം.പിയാണ്. ഭാര്യ ജയശ്രീ പ്രകാശ്. മൂന്ന്മക്കളുണ്ട്.