അദ്ധ്യാപക പരിശീലന ശില്പശാല
കൊല്ലം: ശ്രീനാരായണ ട്രസ്റ്റിന്റെ അധീനതയിലുള്ള സി.ബി.എസ്.ഇ സ്കൂളുകളിലെ അദ്ധ്യാപകർക്കുള്ള പരിശീലന ശില്പശാല കൊല്ലം ശ്രീനാരായണ ട്രസ്റ്റ്സ് സെൻട്രൽ സ്കൂളിൽ എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവൻ ഉദ്ഘാടനം ചെയ്തു.
എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അദ്ധ്യക്ഷനായി. എസ്.എൻ ട്രസ്റ്റ് ഫിനാൻസ്
സ്പെഷ്യൽ ഓഫീസർ പ്രൊഫ. നിഷ തറയിൽ സംസാരിച്ചു. കൊല്ലം എസ്.എൻ ട്രസ്റ്റ്സ് സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ എസ്.നിഷ സ്വാഗതവും ചേർത്തല വി.എൻ.എസ്.എസ് എസ്.എൻ ട്രസ്റ്റ്സ് സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ സൂസൻ തോമസ് നന്ദിയും പറഞ്ഞു.
ഇൻസ്പിറേഷണൽ ട്രെയിനർ അനീഷ് മോഹൻ, സി.ബി.എസ്.ഇ ട്രെയിനർ രഞ്ജിത്ത് രാജൻ, അമിനാർ, അനീഷ് മോട്ടേക്കർ,
കോൺഫിഡറേഷൻ ഒഫ് കേരള സഹോദയ കോപ്ളക്സ് ജനറൽ സെക്രട്ടറി ജോജി പോൾ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. സമാപന സമ്മേളനത്തിൽ ഡോ. ജി.ജയദേവൻ, മോഹൻ ശങ്കർ എന്നിവർ അദ്ധ്യാപകർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഷൊർണൂർ എസ്.എൻ ട്രസ്റ്റ്സ് സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ എ.കനകലത സ്വാഗതവും നങ്ങ്യാർകുളങ്ങര എസ്.എൻ ട്രസ്റ്റ്സ് സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ എ.അമ്പിളി നന്ദിയും പറഞ്ഞു.