സിവിൽ സ്റ്റേഷനിൽ സുരക്ഷ വർദ്ധിപ്പിക്കും

Friday 09 May 2025 12:37 AM IST

 പൊലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കും

കൊ​ല്ലം: സർ​ക്കാർ സ്ഥാ​പ​ന​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഭീ​ഷ​ണി​ സ​ന്ദേ​ശ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തിൽ സി​വിൽ സ്റ്റേ​ഷ​നി​ലെ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങൾ കൂ​ടു​തൽ വർ​ദ്ധി​പ്പി​ക്കു​മെ​ന്ന് ക​ള​ക്ടർ എൻ.ദേ​വി​ദാ​സ്. സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങൾ വി​ല​യി​രു​ത്തു​ന്ന​തിന് ചേർ​ന്ന ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തിൽ വി​വി​ധ വ​കു​പ്പു​കൾ​ക്ക് ആ​വ​ശ്യ​മാ​യ നിർ​ദ്ദേ​ശ​ങ്ങ​ളും നൽ​കി.

പൊ​തു​ജ​ന​ങ്ങൾ​ക്ക് അ​സൗ​ക​ര്യ​മാ​കാ​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണു​ണ്ടാ​കു​ക. ക​ള​ക്‌​ടറേറ്റി​ന്റെ മുൻ​വ​ശ​ത്ത് പൊ​ലീ​സ് ഔ​ട്ട് പോ​സ്റ്റ് സ്ഥാ​പി​ക്കും. മ​റ്റു​സൗ​ക​ര്യ​ങ്ങൾ ഒ​രു​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​കൾ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തും. എ​യ്ഡ്‌​പോ​സ്റ്റ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കാൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് ചു​മ​ത​ല നൽ​കി.

ക​ള​ക്ട​റേ​റ്റ് കേ​ന്ദ്രീ​ക​രി​ച്ച് 30 സി.സി ടി.വി ക്യാ​മ​റ​ക​ളും കോ​ട​തി പ​രി​സ​ര​ത്ത് 20 സി.സി ടി.വി ക്യാ​മ​റ​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ന്റെ ദൃ​ശ്യ​പ​രി​ധി ഉ​റ​പ്പാ​ക്കി ക്യാ​മ​റ സ്ഥാ​പി​ക്കും. മാ​ലി​ന്യ​നിർ​മ്മാർ​ജ​നം മാ​ന​ദ​ണ്ഡ​ങ്ങൾ പാ​ലി​ച്ച് ന​ട​പ്പാ​ക്ക​ണം. ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്ത് വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഫർ​ണി​ച്ച​റു​കൾ, അ​ല​മാ​ര, ഷെൽ​ഫ് തു​ട​ങ്ങി​യ​വ ഉ​ടൻ​ നീ​ക്കും. ഇ​ല​ക്ട്രോ​ണി​ക് മാ​ലി​ന്യ​ങ്ങൾ ഉൾ​പ്പടെ ക്ലീൻ കേ​ര​ള ക​മ്പ​നി​ക്ക് കൈ​മാ​റും. ദീർ​ഘ​ക്കാ​ല​മാ​യി നിർ​ത്തി​യി​ട്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളും മാ​റ്റും.

അ​ഗ്‌​നി​സു​ര​ക്ഷാ വ​കു​പ്പ് ന​ട​ത്തി​യ ഫ​യർ സേഫ്ടി ഓ​ഡി​റ്റ് റി​പ്പോർ​ട്ട് പ്ര​കാ​ര​മു​ള്ള ക്ര​മീ​ക​ര​ണ​ങ്ങൾ ഏർ​പ്പെ​ടു​ത്താൻ വ​കു​പ്പ് മേ​ധാ​വി​കൾ​ക്ക് നിർ​ദേ​ശം നൽ​കി. അ​ഗ്‌​നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങൾ നിർ​ബ​ന്ധ​മാ​യും സ്ഥാ​പി​ക്ക​ണ​മെ​ന്നും യ​ഥാ​സ​മ​യം റീ​ഫിൽ ചെ​യ്​ത് സൂ​ക്ഷി​ക്ക​ണ​മെ​ന്നും നിർ​ദ്ദേ​ശി​ച്ചു. എ​മർ​ജൻ​സി എ​ക്‌​സി​റ്റിൽ സ​ഞ്ചാ​രം ത​ട​സ​പ്പെ​ടു​ത്തു​ന്ന രീ​തി​യിൽ വ​സ്​തു​ക്കൾ സ്ഥാ​പി​ക്ക​രു​തെ​ന്നും വ്യ​ക്ത​മാ​ക്കി. കോ​ട​തി ഉൾ​പ്പടെ 55 ഓ​ഫീ​സു​ക​ളാ​ണ് സി​വിൽ സ്റ്റേ​ഷ​നിൽ പ്ര​വർ​ത്തി​ക്കു​ന്ന​ത്.

ദുരന്തനിവാരണ വകുപ്പ് നടത്തിയ സുരക്ഷാ ഓഡിറ്റിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ പ്രശ്‌നങ്ങളും പരിഹാരമാർഗങ്ങളും ചർച്ച ചെയ്തു. കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ എ.ഡി.എം ജി.നിർമൽകുമാർ, സബ് കളക്ടർ നിഷാന്ത് സിഹാര, ഡെപ്യൂട്ടി കളക്ടർമാർ, ജില്ലാതല ഉദ്യോഗസ്ഥർ, കോടതി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.