മോക് ഡ്രിൽ: റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറും
Friday 09 May 2025 1:37 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നടത്തിയ മോക് ഡ്രില്ലിന്റെ ക്രോഡീകരിച്ച റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറും. മോക് ഡ്രില്ലിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തി. അതിർത്തിയിലെ സംഘർഷ സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം നടത്തിയ മോക് ഡ്രില്ലിൽ പങ്കെടുത്തത് പൊലീസ്, ഫയർഫോഴ്സ്, ദുരന്തനിവാരണ വകുപ്പുകളിൽ നിന്നടക്കം 6,900 ഉദ്യോഗസ്ഥർ. 1882 സിവിൽ ഡിഫൻസ് വോളന്റിയർമാരും പങ്കെടുത്തു.
സംസ്ഥാനത്ത് 126 കേന്ദ്രങ്ങളിൽ മോക് ഡ്രിൽ നടത്താനായിരുന്നു ആദ്യ തീരുമാനമെങ്കിലും 163 സ്ഥലങ്ങളിൽ നടത്തി. കാസർകോട്ടായിരുന്നു കൂടുതൽ- 63. തിരുവനന്തപുരത്ത് 26, പത്തനംതിട്ടയിൽ 16, എറണാകുളത്ത് 12 കേന്ദ്രങ്ങളിലും നടത്തി.