കെ.ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന

Friday 09 May 2025 1:33 AM IST

കൊട്ടാരക്കര: ജനുവരി 18,19 തീയതികളിൽ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽപ്പെട്ട കൊട്ടാരക്കര, സദാനന്ദപുരം , പുത്തൂർ, ഗവ. ഹൈസ്കൂളുകൾ, ആർ.വി.എച്ച്.എസ് വാളകം, സെന്റ് മേരീസ് എച്ച്.എസ്.എസ് കിഴക്കേക്കര എന്നിവിടങ്ങളിൽ പരീക്ഷ എഴുതി വിജയിച്ചവരുടെ യോഗ്യത പരിശോധന 17 മുതൽ 20 വരെ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കും. രാവിലെ 10 മുതൽ വൈകിട്ട് നാലുവരെയാണ് പരിശോധന നടക്കുന്നത്. പരിശോധനക്കെത്തുന്ന പരീക്ഷാർത്ഥികൾ ഒറിജിനൽ ഹാൾ ടിക്കറ്റ്, അതിന്റെ പകർപ്പ്,ഒറിജിനൽ സർട്ടിഫിക്കറ്റ് അതിന്റെ പകർപ്പ് എന്നിവ ഹാജരാക്കേണ്ടതാണെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. കാറ്റഗറി ഒന്നിന്റെ പരിശോധന 17നും രണ്ടിന്റെ പരിശോധന 19നും ബാക്കിയുള്ളവരുടെ പരിശോധന 20നും നടക്കും.