ജവഹർലാൽ നെഹ്രു ഓർമ്മ ദിനാചാരണം

Friday 09 May 2025 1:34 AM IST
നെഹ്റു ഓർമ്മദിന പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഒാപ്പറേഷൻ ആൻഡ് ഫ്രണ്ട്ഷിപ്പ് (ഇസ്കഫ്) കൊല്ലം ജില്ലാ കമ്മിറ്റിയുടെയും എ.വി.എച്ച്.എസ് യൂണിറ്റിന്റെയും ഇയ്യാനത്ത് സാംസ്കാരിക കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെചരമദിനമായ 27 ന് തഴവ എ.വി.എച്ച്.എസിൽ നെഹ്റു ഓർമ്മ ദിന പരിപാടി സംഘടിപ്പിക്കും. പരിപാടിയുടെ വിജയത്തിനായി കൂടിയ സ്വാഗത സംഘം രൂപീകരണ യോഗം ഇസ്കഫ് സംസ്ഥാന പ്രസീഡിയം ചെയർമാൻ മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. ഇപ്റ്റ ജില്ലാവർക്കിംഗ് പ്രസിഡന്റ് പോണാൽ നന്ദകുമാർ അദ്ധ്യക്ഷനായി. ഇസ്കഫ് ജില്ലാ പ്രസിഡന്റ് ഡോ.പി.ജി. രവിന്ദ്രനാഥ്, സെക്രട്ടറി സുധാകരൻ നായർ, പി.ശ്രീധരൻപിള്ള, സരസ്വതി അമ്മ, മനോജ്, നാസ്സർ പാട്ടകണ്ടത്തിൽ, ഐക്കര ഗോപാലകൃഷ്ണൻ, പി.കെ. വാസുദേവൻ എന്നിവർ സംസാരിച്ചു. അയ്യപ്പൻ സ്വാഗതവും രാജൻ പിള്ള നന്ദിയും പറഞ്ഞു.സ്വാഗത സംഘം ഭാരവാഹികളായി കൈതവനത്തറ ശങ്കരൻ കുട്ടി ( ചെയർമാൻ), പോണാൽ നന്ദകുമാർ (ജനറൽ കൺവീനർ), പി.സി.സുനിൽ (വൈസ് ചെയർമാൻ),ജയരാജ് തഴവ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.