രാജസ്ഥാന് പകരക്കാർ ദക്ഷിണാഫ്രിക്കയിൽ നിന്ന്

Friday 09 May 2025 1:47 AM IST

ജയ്പുർ : പരിക്കേറ്റ ഇന്ത്യൻ ബാറ്റർ നിതീഷ് റാണയ്ക്ക് പകരം രാജസ്ഥാൻ റോയൽസ് ടീം യുവ ദക്ഷിണാഫ്രിക്കൻ ബാറ്റർ ലിയാൻത്രെ പൃത്വയ്സിനെ ടീമിൽ ഉൾപ്പെടുത്തി. കാൽവണ്ണയ്ക്കേറ്റ പരിക്ക് കാരണമാണ് റാണയെ ഒഴിവാക്കിയത്. 11 മത്സരങ്ങൾ കളിച്ച റാണ 217 റൺസ് നേടിയിരുന്നു. കഴിഞ്ഞവർഷം നടന്ന അണ്ടർ 19 ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയിരുന്ന താരമാണ് ലിയാൻത്രെ. പരിക്കേറ്റ പേസർ സന്ദീപ് ശർമ്മയ്ക്ക് പകരം ദക്ഷിണാഫ്രിക്കൻ പേസർ നാൻദ്രേ ബർഗറിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.