27 വിമാനത്താവളങ്ങൾ അടച്ചു

Friday 09 May 2025 3:52 AM IST

ന്യൂഡൽഹി: ഇന്ത്യ - പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര അതിർത്തിയോടും വ്യോമസേനാ താവളങ്ങളുടെയും സമീപത്തെ 27 വിമാനത്താവളങ്ങൾ അടച്ചിട്ടു. ശനിയാഴ്ച പുലർച്ചെ വരെ കൊമേഴ്സ്യൽ വിമാനങ്ങൾ സ‌ർവീസ് നടത്തില്ലെന്നാണ് പറയുന്നത്. എന്നാൽ സർവീസ് പുനഃരാരംഭിക്കുന്നത് നീളാനും സാദ്ധ്യതയുണ്ട്. വ്യോമ പാതയിലെ നിയന്ത്രണം കാരണം 430 സർവീസുകൾ റദ്ദാക്കി.

 അടച്ചിട്ടവ

1. ധരംശാല

2. ഹിൻഡൻ

3. ഗ്വാളിയോർ

4. കിഷൻഗഡ്

5. ശ്രീനഗർ

6. അമൃത്സർ

7. പട്യാല

8. ഷിംല

9. ഗഗൽ

10. ജയ്സാൽമേർ

11. ജോധ്പൂർ

12. ബിക്കാനീർ

13. ഹൽവാര

14. പത്താൻകോട്ട്

15. ജമ്മു

16. ലേ

17. ലുധിയാന

18. ഭുന്തർ

19. ഭട്ടിൻഡ

20. മുന്ദ്ര

21. ജാംനഗർ

22. രാജ്കോട്ട്

23. പോർബന്തർ

24. കാണ്ട്ല

25. കേശോദ്

26. ഭുജ്

27. ചണ്ഡീഗർ