ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടത് 100 പേർ
Friday 09 May 2025 3:54 AM IST
ന്യൂഡൽഹി: മേയ് 7ന് നടന്ന ഒാപ്പറേഷൻ സിന്ദൂറിൽ 100ലധികം ഭീകരരെ വധിച്ചെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്നലത്തെ സർവക്ഷി യോഗത്തിൽ അറിയിച്ചു. കൃത്യമായ കണക്ക് ശേഖരിച്ചുവരികയാണ്. ഓപ്പറേഷൻ സിന്ദൂർ തുടരും. ഇന്ത്യ ആദ്യം ആക്രമിക്കില്ല. പാക്കിസ്ഥാന്റെ പ്രകോപനമുണ്ടായാൽ രൂക്ഷമായി തിരിച്ചടിക്കും.
കഴിഞ്ഞ രാത്രി പൂഞ്ചിൽ പാക് ആക്രമണത്തിൽ വീരമൃത്യു വരിച്ച ഹരിയാനയിലെ പൽവൽ മുഹമ്മദ്പൂർ സ്വദേശി ലാൻസ് നായിക് ദിനേഷ് കുമാറിന് രാജ്യം ആദരാഞ്ജലി അർപ്പിച്ചു.