ഫ്രറ്റേണിറ്റി കളക്ടറേറ്റ് മാർച്ച് നടത്തി
Friday 09 May 2025 4:10 AM IST
മലപ്പുറം: ഹയർ സെക്കൻഡറി സ്ഥിര ബാച്ചുകളുടെ എണ്ണത്തിൽ മലപ്പുറവും മറ്റു ജില്ലകളും തമ്മിൽ വലിയ അസമത്വം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ വി.കാർത്തികേയൻ കമ്മീഷന്റെ ശുപാർശകൾ നടപ്പാക്കിയും മതിയായ സ്ഥിര ബാച്ചുകൾ അനുവദിച്ചും ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി മലപ്പുറം കളക്ട്രേറ്റ് മാർച്ച് നടത്തി. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് സഫീർ ഷാ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ ഷഹീൻ അദ്ധ്യക്ഷത വഹിച്ചു. ഷിബാസ് പുളിക്കൻ, എം.ഇ.അൽത്താഫ്, സി.എച്ച്.ഹംന, ഷാറൂൻ അഹമ്മദ്, യു.പി.അഫ്സൽ, എൻ.ഷജറീന, റമീസ് ചാത്തല്ലൂർ, ജംഷീർ ചെറുകോട് സംസാരിച്ചു. ജില്ലാ മണ്ഡലം നേതാക്കളായ നിസ്മ ബദർ, അജ്മൽ തോട്ടോളി, അൻഷിദ് രണ്ടത്താണി, കെ.എം.റഷീദ്, അബ്ദുള്ള ഹനീഫ്, ജാസിർ വണ്ടൂർ, അഷ്ഫാഖ് പൂപ്പലം, മുബഷിറ പൊന്നാനി നേതൃത്വം നൽകി.