വൈക്കത്തൂർ മഹോത്സവം

Friday 09 May 2025 4:11 AM IST

വളാഞ്ചേരി: വൈക്കത്തൂർ മഹോത്സവം അഞ്ചാം ദിവസം രാവിലെ നിർമ്മാല്യ ദർശനത്തോടെ ചടങ്ങുകൾ ആരംഭിച്ചു. ശീവേലിക്കു ശേഷം നാഗപൂജ നടന്നു. കെ.പി കമലയുടെ ഭക്തിഗാനാർചന, സുജാത പീതാംബരനും സംഘവും അവതരിപ്പിച്ച നാമസങ്കീർത്തനം എന്നിവ നടന്നു. തുടർന്ന് വിവിധ നൃത്ത നൃത്യങ്ങൾ അരങ്ങേറി. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം വിവിധ തിരുവാതിര ടീമുകളും ദേശവാസികളും പങ്കെടുത്ത മെഗാ തിരുവാതിര വേറിട്ട അനുഭവമായി. രാത്രി എട്ടിന് പള്ളിവേട്ട ആരംഭിച്ച് ഭഗവാന്റെ വേട്ട കഴിഞ്ഞ് തിരിച്ച് തൂത ഹരിഗോവിന്ദന്റെ മേളത്തോടുകൂടി മടക്കം.