വടകരയിൽ അഞ്ച് പേർക്ക് കുറുക്കന്റെ കടിയേറ്റു, നായയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

Friday 09 May 2025 12:37 PM IST

കോഴിക്കോട്: വടകരയിൽ അഞ്ച് പേർക്ക് കുറുക്കന്റെ കടിയേറ്റു. ലോകനാർകാവ്, സിദ്ധാശ്രമം പരിസരം, മേമുണ്ട മഠം എന്നിവിടങ്ങളിലാണ് കുറുക്കന്റെ ആക്രമണം ഉണ്ടായത്. ഒരാൾക്ക് നായയുടെ ആക്രമണത്തിലും പരിക്കേറ്റിട്ടുണ്ട്. മേമുണ്ട മഠത്തിന് സമീപം ചന്ദ്രികയ്ക്കാണ് നായയുടെ കടിയേറ്റത്. പരിക്കേറ്റവരിൽ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വടകരയിൽ കഴിഞ്ഞ മാസവും പ്രദേശവാസികൾക്ക് കുറുക്കന്റെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. മംഗലാട്, കടമേരി, പൊയിൽ പാറ എന്നിവിടങ്ങളിലുളള 12 പേർക്കാണ് പരിക്കേറ്റത്.