മുച്ചക്രവാഹന വിതരണം

Friday 09 May 2025 3:51 PM IST

അങ്കമാലി: നഗരസഭ ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങളും വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങളും വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭാദ്ധ്യക്ഷൻ അഡ്വക്കേറ്റ് ഷിയോ പോൾ നിർവഹിച്ചു. വൈസ് ചെയർപെഴ്സൺ സിനി മനോജ് അദ്ധ്യക്ഷയായി. ജാൻസി അരീക്കൽ, പോൾ ജോവർ, ലക്സി ജോയ്, മാത്യു തോമസ്, റീത്ത പോൾ, എ. വി രഘു, സന്ദീപ് ശങ്കർ, സാജു നെടുങ്ങാടൻ, ലേഖ മധു, ബാസ്റ്റിൻ ഡി പാറയ്ക്കൽ, ലിസി പോളി ടീച്ചർ, പി. എൻ ജോഷി,ലില്ലി ജോയ്, ടി. എ മനീഷ എന്നിവർ സംസാരിച്ചു. നഗരസഭ 2024-'25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 9 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി.