സർട്ടിഫിക്കറ്റ് വിതരണം

Friday 09 May 2025 5:20 PM IST

പള്ളുരുത്തി: ശ്രീ നാരായണ പെൻഷണേഴ്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ വിസ്ഡം -മനീഷ പദ്ധതിയുടെ ഭാഗമായി നടത്തിയ ടാലന്റ് സെർച്ച് പരീക്ഷയുടെ സർട്ടിഫിക്കറ്റ് വിതരണവും വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസും കൊച്ചി യൂണിയൻ ഓഫീസിൽ സംഘടിപ്പിച്ചു. കൊച്ചി യൂണിയൻ വൈസ് പ്രസിഡന്റ്‌ സി.പി. കിഷോർ ഉദ്ഘാടനം ചെയ്തു. യോഗം ബോർഡ് മെമ്പർ സി.കെ. ടെൽഫി അദ്ധ്യക്ഷത വഹിച്ചു. സർട്ടിഫിക്കറ്റ് വിതരണവും മോട്ടിവേഷൻ ക്ലാസും പൊന്നുരുന്നി ഉമേശ്വരൻ നിർവഹിച്ചു. കെ.ജി. രാമചന്ദ്രൻ,​ സി. വി. ദിലീപ് കുമാർ, കെ. എൻ. സഞ്ജീവ് തുടങ്ങിയവർ സംബന്ധിച്ചു.