ഗ്രാമോത്സവത്തിന് തുടക്കം

Friday 09 May 2025 5:19 PM IST

അങ്കമാലി:കറുകുറ്റി ഗ്രാമ പഞ്ചായത്ത് ഞാലൂക്കര വികസന സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗ്രാമോത്സവം സാഹിത്യ അക്കാഡ‌മിയുടെ മുൻ സെക്രട്ടറി ഡോ. കെ.പി.മോഹനൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ജിഷ സുനിൽ അദ്ധ്യക്ഷയായി. സംഘാടക സമിതി കൺവീനർ കെ.ടി. മുരളി, ടി.പി.വേലായുധൻ, കെ.കെ.ഗോപി, വി.എസ്.സന്തോഷ് എന്നിവർ സംസാരിച്ചു.സംസ്കൃത സർവകലാശാല വിദ്യാർത്ഥികൾ " അക്ഷരങ്ങൾക്ക് തിരികൊളുത്തുവിൻ " നാടകം അവതരിപ്പിച്ചു. രണ്ടാം ദിവസം മാദ്ധ്യമങ്ങൾ ഇന്ന് എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ അഡ്വ. മനീഷ നാരായണൻ വിഷയം അവതരിപ്പിച്ചു. പി.എ.വിശ്വംഭരൻ അദ്ധ്യക്ഷനായി. വ്യാഴാഴ്ച നടന്ന കാവ്യ സദസ് കവി സച്ചിദാനന്ദൻ പുഴങ്കര ഉദ്ഘാടനം ചെയ്തു. ഗ്രാമോത്സവം ഇന്ന് സമാപിക്കും.