'സമ്മാനഘടന മാറ്റണം'

Friday 09 May 2025 5:23 PM IST

കൊച്ചി: പുതുക്കിയ ഭാഗ്യക്കുറി സമ്മാനഘടന പുന:പരിശോധിക്കണമെന്ന് കെ.ടി.യു.സി (നാഷണലിസ്റ്റ്) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പുതിയ 50 രൂപ സമ്മാനം പിൻവലിക്കണം. പകരം 500, 5000 രൂപകളുടെ സമ്മാനം വർദ്ധിപ്പിക്കണം. തൊഴിലാളികളുടെ കമ്മിഷൻ ഘടനയിലും മാറ്റം വരുത്തണം. വേതനവർദ്ധനവ് ഉൾപ്പെടെ ഉന്നയിച്ച് ആശമാർ തുടരുന്ന അതിജീവനസമരം ഒത്തുതീർക്കണം. ആശമാരുടെ സമരയാത്രയ്ക്ക് എല്ലാ കേന്ദ്രങ്ങളിലും സ്വീകരണം നൽകുന്നതിനും യോഗം തീരുമാനിച്ചു. നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ.ഡി.എ വൈസ് ചെയർമാനുമായ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. കെ.ടി.യു.സി (നാഷണലിസ്റ്റ്) സംസ്ഥാന പ്രസിഡന്റ് പി.എ. റഹീം അദ്ധ്യക്ഷത വഹിച്ചു.