എസ്.എസ്.എൽ.സി ഫലം: ജില്ല വിജയത്തിളക്കത്തിൽ! 99.76 ശതമാനം വിജയം മൂന്നാം സ്ഥാനത്ത്
കൊച്ചി: എസ്.എസ്.എൽ.സി പരീക്ഷയിൽ 99.76 ശതമാനം വിജയം നേടി ജില്ല മൂന്നാം സ്ഥാനം നിലനിറുത്തി. കഴിഞ്ഞ വർഷം 99.86 ശതമാനമായിരുന്നു വിജയം. നാല് വിദ്യാഭ്യാസ ജില്ലകളിൽ നിന്നായി 16,773 ആൺകുട്ടികളും 16,095 പെൺകുട്ടികളും ഉൾപ്പെടെ 32,868 പേർ പരീക്ഷയെഴുതി. ഇതിൽ 32,789 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. 16,726 ആൺകുട്ടികളും 16,063 പെൺകുട്ടികളുമാണ് വിജയിച്ചത്. വിദ്യാഭ്യാസ ജില്ലകളിൽ ആലുവ 99.78%, എറണാകുളം 99.69%, കോതമംഗലം 99.81%, മൂവാറ്റുപുഴ 99.81% എന്നിങ്ങനെയാണ് വിജയശതമാനം. 579 കുട്ടികൾ പരീക്ഷയെഴുതിയ ഉദയംപേരൂർ എസ്.എൻ.ഡി.പി എച്ച്.എസ്.എസ് സ്‌കൂളിലെ മുഴുവൻ കുട്ടികളും വിജയം നേടി ജില്ലയിൽ ഒന്നാമതെത്തി. പരീക്ഷയെഴുതിയ 256 പേരെയും വിജയിപ്പിച്ച കടയിരുപ്പ് ഗവ. എച്ച്.എസ് ആണ് സർക്കാർ സ്‌കൂളുകളിൽ മുന്നിൽ
5,317 പേർക്ക് ഫുൾ എ പ്ലസ് 1,741 ആൺകുട്ടികളും 3,576 പെൺകുട്ടികളും ഉൾപ്പെടെ 5,317 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം 5,915 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു. 2,199 പേർക്ക് മുഴുവൻ എ പ്ലസ് ലഭിച്ച ആലുവ വിദ്യാഭ്യാസ ജില്ലയാണ് മുന്നിൽ. എറണാകുളം 1543, കോതമംഗലം 885, മൂവാറ്റുപുഴ 690 എന്നിങ്ങനെയാണ് മുഴുവൻ എ പ്ലസ് നേടിയവരുടെ എണ്ണം.
270 സ്‌കൂളുകൾക്ക് 100 മേനി 82 സർക്കാർ സ്‌കൂളുകളിൽ പരീക്ഷയെഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചു. 138 എയ്ഡഡ് സ്‌കൂളുകളും 50 അൺ എയ്ഡഡ് സ്‌കൂളുകളും ഉൾപ്പെടെ ജില്ലയിലെ 270 സ്‌കൂളുകളിലാണ് മുഴുവൻ കുട്ടികളും വിജയിച്ചത്.
വിജയ ശതമാനം--- 99.76
വിജയിച്ചവർ---32,789 ആൺകുട്ടികൾ---16,726 പെൺകുട്ടികൾ---16,063
മുഴുവൻ വിഷയത്തിനും എ പ്ലസ്--- 5,317 പേർക്ക് ആൺകുട്ടികൾ---1,741 പെൺകുട്ടികൾ---3,576
വിജയത്തിൽ മുന്നിൽ (വിദ്യാഭ്യാസ ജില്ലകൾ)
കോതമംഗലം(99.81)
മൂവാറ്റുപുഴ (99.81)