അന്യസംസ്ഥാന തൊഴിലാളിയുടെ മകൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്
Saturday 10 May 2025 1:07 AM IST
കോതമംഗലം: അന്യസംസ്ഥാന തൊഴിലാളിയുടെ മകൾ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. കോതമംഗലം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനി ബൊനാനി ബിശ്വാസാണ് മികച്ച നേട്ടം കൈവരിച്ചത്. പശ്ചിമബംഗാൾ സ്വദേശികളായ ബബ്ലു ബിശ്വാസിന്റെയും സുപർണയുടെയും മകളാണ്. കുത്തുകഴിയിൽ പച്ചക്കറിക്കട നടത്തുകയാണ് ബബ്ലു. നെല്ലിമറ്റം സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളിൽ ഒന്നാം ക്ലാസിൽ പഠനം ആരംഭിച്ച ബൊനാനി എട്ടാം ക്ലാസിലാണ് സെന്റ് ജോർജ് സ്കൂളിലെത്തുന്നത്.