ഹൗസ് ​ഹോൾഡ് ബിൻ വിതരണം

Saturday 10 May 2025 12:02 AM IST
ഹൗസ് ​ ഹോൾഡ് ബിൻ വിതരണ​ ഉദ്ഘാടനം ചെയ്തു

​ഫറോക്ക്: ഫറോക്ക് നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകളിൽ അജൈവ മാലിന്യം ശേഖരിക്കുന്നതിനുള്ള ​ഹൗസ് ​ ഹോൾഡ് ബിൻ വിതരണം നഗരസഭ ചെയർമാൻ എൻ.സി അബ്ദുൾ റസാഖ്‌ ​ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ റീജ അ​ദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി അഷ്‌റഫ്‌ സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ കുമാരൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി ബൽകീസ്, കൗൺസിലർമാരായ കെ.ടി.എ മജീദ്, പ്രദീശൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി കെ .പി .എം നവാസ് റിപ്പോർട്ട് അവതരിപ്പിച്ചു.