വൈക്കം സത്യാഗ്രഹം നൂറാം വാർഷികം
Saturday 10 May 2025 12:02 AM IST
കുന്ദമംഗലം: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ കുന്ദമംഗലം പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം സംഘടിപ്പിച്ചു. കുന്ദമംഗലം സാംസ്കാരിക നിലയത്തിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.ഷിയോലാൽ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് ചരിത്ര വിഭാഗം തലവൻ ഡോ.പി.ജെ. വിൻസെന്റ് മുഖ്യപ്രഭാഷണം നടത്തി. ജനാർദ്ദനൻ കളരിക്കണ്ടി , കെ. എൻ. നമ്പൂതിരി, സി.കെ.ദാമോദരൻ നായർ എന്നിവരെ ആദരിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി വി.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽകുമാർ, എം. മാധവൻ, രത്നാകരൻ ചെത്തുകടവ് എന്നിവർ പ്രസംഗിച്ചു.