ഗീതാജ്ഞാന യജ്ഞം13 മുതൽ
Saturday 10 May 2025 12:15 AM IST
ഫറോക്ക്: സംബോധ് ഫൗണ്ടേഷൻ കേരള ഘടകം മുഖ്യാചാര്യൻ അദ്ധ്യാത്മനാനന്ദ സരസ്വതി നയിക്കുന്ന ഗീതാജ്ഞാന യജ്ഞം 13 മുതൽ 17 വരെ ചാലിയം വട്ടപ്പറമ്പ് പഴഞ്ചണ്ണൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടക്കും. ഡോ. മഹിപാൽ ഉദ്ഘാടനം ചെയ്യും. ഭഗവത്ഗീത പന്ത്രണ്ടാം അദ്ധ്യായം ഭക്തിയോഗത്തെ അടിസ്ഥാനമാക്കിയുള്ള ക്ലാസ് അഞ്ചു ദിവസവും വൈകിട്ട് 6 .30 മുതൽ 8 മണി വരെ ഉണ്ടാകും. സംബോധ് ഫൗണ്ടേഷനും ശിവാനന്ദ ഇന്റർനാഷണൽ സ്കൂൾ ഓഫ് യോഗയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വാർത്താ സമ്മേളനത്തിൽ യോഗാചാര്യൻ സുരേന്ദ്രനാഥ്‌ജി , അണ്ടിപ്പറ്റ് ബാലകൃഷ്ണൻ , വി കെ ശശിഭൂഷൺ , ഷാജി നെല്ലിക്കോട്ട്, നന്ദിനാ ദേവി എന്നിവർ പങ്കെടുത്തു.