സാംസ്കാരിക കേന്ദ്രം ഉദ്ഘാടനം
Saturday 10 May 2025 12:19 AM IST
കൊയിലാണ്ടി: നഗരസഭയിലെ വാർഡ് 15 പന്തലായനിയിൽ നിർമ്മിച്ച സാംസ്കാരിക കേന്ദ്രം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ഇ.കെ. അജിത്, കെ.എ. ഇന്ദിര, കെ. ഷിജു, നിജില പറവക്കൊടി, സി. പ്രജില, കൗൺസിലർമാരായ വത്സരാജ് കേളോത്ത്, വി.പി. ഇബ്രാഹിം കുട്ടി,അസി. എൻജിനിയർ കെ. ശിവപ്രസാദ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ മോണിഷ, സി.ഡി.എസ് അദ്ധ്യക്ഷ എം.പി ഇന്ദുലേഖ,ടി.കെ ചന്ദ്രൻ, എം. നാരായണൻ, എം.വി. ബാലൻ, കെ.ടി. ബേബി, വി.കെ. രേഖ, സി.കെ. ആനന്ദൻ, മുകുന്ദൻ പുനയൻകണ്ടി എം എം ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.