റസിഡന്റ് ട്യൂട്ടർ

Saturday 10 May 2025 1:48 AM IST
resident tutor

ചിറ്റൂർ: പട്ടികജാതി വികസന വകുപ്പിന് കീഴിൽ കൊഴിഞ്ഞാമ്പാറയിലെ ഗവ.പ്രീമെട്രിക് ഹോസ്റ്റലിൽ (പെൺകുട്ടികളുടെ) രാത്രികാല പഠന മേൽനോട്ട ചുമതലകൾ നിർവഹിക്കാനായി മേട്രൺ കം റസിഡന്റ് ട്യൂട്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തമിഴ് ഭാഷ കൈകാര്യം ചെയ്യാൻ അറിയുന്ന ചിറ്റൂർ ബ്ലോക്ക് പരിധിയിൽ സ്ഥിരതാമസക്കാരായിട്ടുള്ള ബിരുദവും ബി.എഡ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഓണറേറിയം മാസം 12,000 രൂപ. താൽപര്യമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കറ്റ് പകർപ്പുകൾ, സ്വയം തയ്യാറാക്കിയ അപേക്ഷ സഹിതം 20നകം ചിറ്റൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നൽകണം. ഫോൺ:9562476591.