കെ ടെറ്റ് സർട്ടിഫിക്കറ്റ്

Saturday 10 May 2025 1:48 AM IST
k tet

പാലക്കാട്: വിദ്യാഭ്യാസ ജില്ലയിലെ പരീക്ഷാ സെന്ററുകളിൽ 2024 നവംബറിൽ നടത്തിയ കെടെറ്റ് I, IV, കെ ടെറ്റ് II, കെടെറ്റ് III കാറ്റഗറികളിൽ വിജയികളായവരുടെ സർട്ടിഫിക്കറ്റ് പരിശോധന മേയ് 13,14,15 തീയതികളിൽ രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കും. പരീക്ഷാർത്ഥികൾ ഹാൾ ടിക്കറ്റും പരീക്ഷാഫലവും എസ്.എസ്.എൽ.സി മുതലുള്ള എല്ലാ അസൽ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം പരിശോധനയ്ക്ക് ഹാജരാകണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. ഫോൺ: 04912522801