യുമെഡ് ഹോസ്പിറ്റൽ
Saturday 10 May 2025 1:50 AM IST
പാലക്കാട്: റോബോട്ടിക് സ്‌പൈനൽ ഡി കംപ്രഷൻ ട്രീറ്റ്‌മെന്റ് മെഷീൻ സ്ഥാപിച്ച് യുമെഡ് ഹോസ്പിറ്റൽ. പാലക്കാട് ജില്ലയിലെ ആദ്യത്തെ സ്‌പൈനൽ ഡി കംപ്രഷൻ തെറാപ്പിക്ക് ഇവിടെ തുടക്കമായി. പുതിയ റോബോട്ടിക് സംവിധാനത്തിന്റെയും നവീകരിച്ച കോസ്‌മെറ്റോളജിയുടെയും പ്രത്യേക പ്രവർത്തനരംഗം രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സീനിയർ ന്യൂറോളജി കൺസൾട്ടന്റും ആശുപത്രി ചെയർമാനുമായ ഡോ. എം.പ്രദീപ് അദ്ധ്യക്ഷനായി. നഗരസഭ അദ്ധ്യക്ഷ പ്രമീള ശശിധരൻ വിശിഷ്ടാതിഥിയായി. എം.എ പ്ലൈ ഫൗണ്ടേഷൻ സ്ഥാപകൻ നിഖിൽ കൊടിയത്തൂർ, കനകചന്ദ്രൻ, പി.കെ.അബ്ദുൽ കരീം, ആർ.പി.മോഹനൻ തുടങ്ങിയവർ സംസാരിച്ചു.