സലായ്ക്ക് പുരസ്കാരം

Friday 09 May 2025 10:11 PM IST

ലണ്ടൻ : ഈ വർഷത്തെ ഫുട്ബാൾ റൈറ്റേഴ്സ് അസോസിയേഷന്റെ മികച്ച പ്രിമിയർ ലീഗ് താരത്തിനുള്ള പുരസ്കാരം ലിവർപൂളിന്റെ ഈജിപ്ഷ്യൻ സ്ട്രൈക്കർ മുഹമ്മദ് സലാ സ്വന്തമാക്കി. സീസണിൽ 28 ഗോളുകൾ നേടുകയും 18 അസിസ്റ്റുകൾ നടത്തുകയും ചെയ്ത് ലിവർപൂളിന്റെ കിരീടധാരണത്തിൽ മുഖ്യപങ്ക് വഹിച്ചതിനാണ് പുരസ്കാരം.ഇത് മൂന്നാം തവണയാണ് സലാ ഈ അവാർഡ് നേടുന്നത്.