പി. ശ്രീകുമാർ ഗവർണറുടെ അഡി. പ്രൈവറ്റ് സെക്രട്ടറി
Saturday 10 May 2025 4:20 AM IST
തിരുവനന്തപുരം: ഗവർണറുടെ അഡി.പ്രൈവറ്റ് സെക്രട്ടറിയായി ജന്മഭൂമി ഓൺലൈൻ എഡിറ്റർ പി.ശ്രീകുമാറിനെ നിയമിച്ചു. ഗവർണറുടെ നിർദ്ദേശപ്രകാരം രാജ്ഭവൻ സെക്രട്ടറി ഉത്തരവിറക്കി. 59,000- 1,20,900 സ്കെയിലിലാണ് നിയമനം. ഒരു വർഷത്തേക്കാണ് നിയമനമെങ്കിലും നീട്ടി നൽകാം. നിയമന ഉത്തരവ് സർക്കാരിന് കൈമാറും. കേരള സർവകലാശാലാ സെനറ്റംഗവുമാണ് ശ്രീകുമാർ. കോട്ടയം പുതുപ്പള്ളി തൃക്കോതമംഗലം സ്വദേശിയാണ്. ജന്മഭൂമി ന്യൂഡൽഹി, തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്നു. ജന്മഭൂമി ചീഫ് എഡിറ്ററായിരുന്ന ഹരി എസ്. കർത്തയാണ് ഗവർണറുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒ.എസ്.ഡി).