സ്വർണ വില മുകളിലേക്ക്
Saturday 10 May 2025 12:28 AM IST
കൊച്ചി: രാജ്യാന്തര വിപണിയിലെ പ്രതികൂല ചലനങ്ങൾ മറികടന്ന് കേരളത്തിൽ സ്വർണ വില മുകളിലേക്ക് നീങ്ങി. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് ആഭ്യന്തര വില ഉയർത്തിയത്. നിലവിൽ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 3,320 ഡോളറിലാണ്. വ്യാപാര യുദ്ധ ഭീഷണി ഒഴിഞ്ഞതാണ് സ്വർണ വിപണിയിൽ സമ്മർദ്ദം ഒഴിവാക്കിയത്. കേരളത്തിൽ ഇന്നലെ സ്വർണ വില പവന് 240 രൂപ ഉയർന്ന് 72,120 രൂപയിലെത്തി. ഗ്രാമിന്റെ വില 30 രൂപ ഉയർന്ന് 9,015 രൂപയിലെത്തി.