ജിയോസ്റ്റാർ ധൻ ധനാ ധൻ മത്സര വിജയികൾ

Saturday 10 May 2025 12:29 AM IST

കൊച്ചി: പ്ലേഓഫിനായുള്ള ടീമുകളുടെ കടുത്തപോരാട്ടവുമായി ടാറ്റ ഐ.പി.എൽ 2025 സീസൺ പുരോഗമിക്കുന്നതിനിടെ ജനപ്രിയ പ്രവചന മത്സരമായ ജീത്തോ ധൻ ധനാ ധന്റെ (ജെ.ഡി.ഡി.ഡി) ആദ്യ വിജയിയെ പ്രഖ്യാപിച്ച് ജിയോസ്റ്റാർ. ഒഡീഷയിലെ ഭദ്രക് സ്വദേശിയായ രാജ്കിഷോർ ഖുന്തിയ സീസണിലെ ഫ്രീ ടു പ്ലേ മത്സരത്തിലൂടെ എസ്.യു.വി നേടുന്ന ആദ്യ വ്യക്തിയായി. ഹാർദിക് പാണ്ഡ്യയുടെയും മുംബയ് ഇന്ത്യൻസിന്റെയും കടുത്ത ആരാധകനായ രാജ്കിഷോർ, ഒരു സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ഗാർഡായാണ് ജോലി ചെയ്യുന്നത്. ജോലി കഴിഞ്ഞുള്ള ഒഴിവുസമയങ്ങളാണ് ജിയോ ഹോട്ട്സ്റ്റാറിൽ ക്രിക്കറ്റും മറ്റJ സ്‌പോർട്‌സ് ഉള്ളടക്കങ്ങളും കാണാൻ അദ്ദേഹം ചെലവഴിക്കുന്നത്. ടാറ്റ ഐ.പി.എൽ മത്സരങ്ങൾ കാണുമ്പോൾ സമ്മാനങ്ങളും ബ്രാൻഡ് കൂപ്പണുകളും നേടാനുള്ള അവസരമാണ് ജീത്തോ ധൻ ധന ധൻ കാഴ്ച്ചക്കാർക്ക് നൽകുന്നത്. തത്സമയ പ്രവചനത്തെ അടിസ്ഥാനമാക്കിയുള്ള ലളിതമായ ചോദ്യങ്ങൾ കാഴ്ചാനുഭവം കൂടുതൽ ആവേശകരമാക്കുകയും ചെയ്യും. കളി കാണുമ്പോൾ തന്നെ ഫോൺ പോർട്രെയിറ്റ് മോഡിൽ പിടിച്ച് ആപ്പിലെ ജീത്തോ ടാബിൽ പോയി ഓരോ ഓവറിനും മുമ്പായി പ്രത്യക്ഷപ്പെടുന്ന ചോദ്യത്തിനാണ് ഉത്തരം നൽകേണ്ടത്. ഇതിനായി നാല് ഓപ്ഷനുകളും ഉണ്ടാവും. സ്റ്റാർ സ്‌പോർട്‌സിൽ മത്സരം കാണുന്നവർക്ക് ക്യുആർ കോഡ് അല്ലെങ്കിൽ jeeto.jiohotstar.com എന്ന യുആർഎൽ വഴിയും തത്സമയ മത്സരങ്ങളിൽ പങ്കെടുക്കാം.