എം.ജി.അറിയിപ്പുകൾ

Saturday 07 September 2019 9:09 PM IST

പരീക്ഷ മാറ്റിവച്ചു

25 മുതൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.എച്ച്.ആർ.എം (2018 അഡ്മിഷൻ റഗുലർ/201517 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ മാറ്റിവച്ചു.

അപേക്ഷാ തീയതി

മൂന്നാം സെമസ്റ്റർ സി.ബി.സി.എസ് യു.ജി (2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ റീ അപ്പിയറൻസ്), മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (2013-2016 അഡ്മിഷൻ റീ അപ്പിയറൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ 19 വരെയും 500 രൂപ പിഴയോടെ 23 വരെയും 1000 രൂപ സൂപ്പർഫൈനോടെ 25 വരെയും അപേക്ഷിക്കാം. വിദ്യാർത്ഥികൾ സി.വി. ക്യാമ്പ് ഫീസായി 200 രൂപ അടയ്ക്കണം. 2013-2016 അഡ്മിഷൻ വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റ് ഫീസായി 50 രൂപ അടയ്ക്കണം.

പരീക്ഷാ തീയതി

നാലാം വർഷ ബി.പി.ടി (2015 അഡ്മിഷൻ റഗുലർ) പരീക്ഷകൾ ഒക്‌ടോബർ 3 മുതൽ ആരംഭിക്കും. പിഴയില്ലാതെ 18 വരെയും 500 രൂപ പിഴയോടെ 19 വരെയും 1000 രൂപ സൂപ്പർഫൈനോടെ 20 വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലം

നാലാം സെമസ്റ്റർ എം.എസ്‌‌സി സ്റ്റാറ്റിസ്റ്റിക്‌സ് (അപ്ലൈഡ് റഗുലർ), അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (സപ്ലിമെന്ററി), മൂന്ന് ,നാല് സെമസ്റ്റർ എം.എസ്‌‌സി ജിയോളജി (റഗുലർ), നാലാം സെമസ്റ്റർ എം.എസ്‌.സി സ്റ്റാറ്റിസ്റ്റിക്‌സ് (സി.എസ്.എസ്), എം.എ മ്യൂസിക് വയലിൻ നാലാം സെമസ്റ്റർ (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി), എം.എ മൃദംഗം നാലാം സെമസ്റ്റർ (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി), എം.എ മ്യൂസിക് വീണ നാലാം സെമസ്റ്റർ (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി), എം.എ മ്യൂസിക് വോക്കൽ നാലാം സെമസ്റ്റർ (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.