കെ.എസ്.ആർ.ടി.സിക്ക് 103.24 കോടി

Saturday 10 May 2025 4:07 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് സർക്കാർ സഹായമായി 103.24 കോടി രൂപ കൂടി അനുവദിച്ചതായി ധന മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

പെൻഷൻ വിതരണത്തിനായി 73.24 കോടിയും, മറ്റു കാര്യങ്ങൾക്കുള്ള സാമ്പത്തിക സഹായമായി 30 കോടിയുമാണ് അനുവദിച്ചത്. അഞ്ചാഴ്ചയിൽ 245.86 കോടിയാണ് കോർപറേഷന് സർക്കാർ സഹായമായി നൽകിയത്. കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 1612 കോടി രുപ നൽകി. ബഡ്ജറ്റിൽ അനുവദിച്ചിരുന്ന 900 കോടി രൂപയ്ക്കു പുറമെ 676 കോടി രൂപ അധികമായും ലഭ്യമാക്കി.