നടപടി വേണം
Friday 09 May 2025 11:17 PM IST
പന്തളം: കുളനട പഞ്ചായത്തിലെ കടലിക്കുന്ന് സംരംക്ഷിക്കുന്നതിനു വേണ്ടി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന അനിശ്ചിത കാല സമരം അവസാനിപ്പിക്കുന്നതിനായി സത്വര നടപടികൾ സ്വീകരിക്കുന്നതിന് സ്ഥലം എം.എൽ.എ. കൂടെയായ മന്ത്രി വീണാ ജോർജ് ഇടപെടണമെന്നും സംഭവ സ്ഥലം സന്ദർശിക്കണമെന്നും ഡി.സി.സി. ജനറൽ സെകട്ടറി ജി. രഘുനാഥ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് കത്തയച്ചു. സമരം ആരംഭിച്ചിട്ട് ഒരു മാസം പിന്നിടുന്നു. സർക്കാർ തലത്തിൽ അനുകൂല നടപടികൾ ഉണ്ടാവുന്നില്ല. ഏതാനും ദിവസം മുമ്പ് ഒരു തൊഴിലാളി മരണപ്പെടുന്ന അവസ്ഥയുണ്ടായി.