ചാമ്പ്യൻഷിപ്പ്.
Friday 09 May 2025 11:18 PM IST
പത്തനംതിട്ട: ജില്ലാ സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പ് സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വുഷു അസോസയേഷൻ പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഹരീഷ് കുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി. വുഷു അസോസയേഷൻ ടെക്നിക്കൽ ചെയർമാൻ ബൈജു, കെ. ഷൈനി എന്നിവർ സംസാരിച്ചു. . ഒന്നാം സ്ഥാനം അഞ്ചൽ വുഷു ക്ലബ്ബും രണ്ടാ സ്ഥാനം പി.ഡി.എസ്.എയും നേടി. അസോസയേഷൻ സെക്രട്ടറി മുഹമ്മദ് ഷാ, ആർ. ബിജു, സുസ്മിതാ സക്കറിയ, അഭിലാഷ്, സന്തോഷ് എന്നിവർ സംസാരിച്ചു