ഓർമ്മപ്പെരുന്നാൾ
Friday 09 May 2025 11:19 PM IST
അടൂർ: വിശുദ്ധ മർത്തമറിയം തീർത്ഥാടന കേന്ദ്രമായ അടൂർ - കരുവാറ്റ സെന്റ് മേരിസ് ഓർത്തഡോക്സ് ദൈവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 10, 11 തീയതികളിൽ ഇടവക വികാരി ഫാ. ഷിജു ബേബിയുടെ കാർമ്മികത്വത്തിൽ നടക്കും. 10ന് വൈകിട്ട് 6 മണിക്ക് സന്ധ്യ നമസ്കാരം, വിശുദ്ധ ഗീവർഗീസ് സഹദായുടെ മദ്ധ്യസ്ഥ പ്രാർത്ഥന തുടർന്ന് പ്രദക്ഷിണം. 11 ന് രാവിലെ വിശുദ്ധ കുർബാന, പ്രദക്ഷിണം തുടർന്ന് നേർച്ച വിളമ്പും ഉണ്ടായിരിക്കുമെന്ന് ട്രസ്റ്റി ജോൺ ഉമ്മൻ, സെക്രട്ടറി ഗീവർഗീസ് ജോസഫ് എന്നിവർ പറഞ്ഞു.